Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Candidate

Alappuzha

പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

ട്ര​ഷ​റി​യി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന അ​വ​സ്ഥ;ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി​യി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തൃ​ക്കു​ന്ന​പ്പു​ഴ മ​തു​ക്ക​ൽ തീ​ര​ത്ത് യു​ഡി​എ​ഫ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചു​ക്കും ചു​ണ്ണാ​മ്പും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത മ​ന്ത്രി​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം കാ​ണാ​ൻ മ​ന്ത്രി​ക്ക് ക​ണ്ണി​ല്ല. മ​ത്സ്യം ക​ഴി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന​റി​യാ​വു​ന്ന​ത്. സു​നാ​മി മേ​ഖ​ല​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്തു​ത​വ​ണ ക​ത്തു ന​ൽ​കി​യി​ട്ടും വ​കു​പ്പ് മ​ന്ത്രി ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ കു​ന്ത​വും കു​ട​ച്ച​ക്ര​വും എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​പ​മാ​നി​ച്ച മ​ന്ത്രി​യി​ൽനി​ന്ന് ഇ​തി​ൽ കൂ​ടു​തലൊന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ക്കു​ന്ന​പ്പു​ഴ പാ​ലം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കാ​ൻ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ പോ​ലും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സി​ൽ ഒ​പ്പി​ടാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​ത്ത​താ​ണ് പ​ദ്ധ​തി മു​ട​ങ്ങാ​ൻ കാ​ര​ണം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നി​ൽ ബി. ​ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​പി പ്ര​വീ​ൺ, എ.​കെ. രാ​ജ​ൻ, ബാ​ബു​ക്കു​ട്ട​ൻ, ഷം​സു​ദ്ദീ​ൻ കാ​യി​പ്പു​റം, കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ര്യ​ട​നം ഊ​ർ​ജി​ത​മാ​ക്കി ടി.​ടി. ജി​സ്മോ​ൻ

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ടി. ജി​സ്മോ​ൻ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ശ്വാ​സി​ക​ളെ ക​ണ്ട അ​ദ്ദേ​ഹം, ശ​നി​യാ​ഴ്ച ചെ​റു​ത​ന, ഹ​രി​പ്പാ​ട്, ക​രു​വാ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട് തേ​ടി​യെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നാ​ണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ട്ട​റി പ​ണം ന​ൽ​കി​യ​തി​നെ വോ​ട്ട് വാ​ങ്ങ​ലെ​ന്ന് പ്ര​ച​രി​പ്പി​ച്ചു;
കോ​ൺ​ഗ്ര​സി​ന്‍റേ​ത് ഹീ​ന​മാ​യന​ട​പ​ടി​: സ​ന്ദീ​പ് വാ​ച​സ്പ​തി

ഹ​രി​പ്പാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​യോ​ധി​ക​യാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യി​ൽ​നി​ന്നു ടി​ക്ക​റ്റ് വാ​ങ്ങി പ​ണം ന​ൽ​കി​യ​തി​നെ, വോ​ട്ട് വാ​ങ്ങാ​ൻ പ​ണം വി​ത​ര​ണം ചെ​യ്തെ​ന്ന രീ​തി​യി​ൽ തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ച കോ​ൺ​ഗ്ര​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ച​സ്പ​തി.

പാ​വ​പ്പെ​ട്ട ഒ​രു വ​യോ​ധി​ക​യെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ച കോ​ൺ​ഗ്ര​സ് സൈ​ബ​ർ വിം​ഗി​നെ​തി​രേ ഹ​രി​പ്പാ​ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​യ ത​ങ്ക​മ്മ​യും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വോ​ട്ട​ഭ്യ​ർ​ഥി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ത​ങ്ക​മ്മ​യെ സ്ഥാ​നാ​ർ​ഥി​യും സം​ഘ​വും കാ​ണു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​രാ​ജി​ന് ത​ങ്ക​മ്മ​യെ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം ടി​ക്ക​റ്റ് വാ​ങ്ങു​ക​യും അ​തി​ന്‍റെ പ​ണം ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ, ഈ ​ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി പ​ണം ന​ൽ​കി വോ​ട്ടുറ​പ്പി​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ഹാ​ൻ​ഡി​ലു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്.
അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന ഒ​രു സാ​ധു സ്ത്രീ​യെ ആ​ക്ഷേ​പി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നും വാ​ങ്ങി​യ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​ത്തെ ത​ട​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up